റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

കോസർകോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കം

October 27, 2021 - 2:55 pm

കോസർകോട്: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ തുടക്കം. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലേയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അതാത് വാര്‍ഡിലെ കുട്ടികള്‍ക്ക് വിവിധ തരത്തിലുളള പ്ലാസ്റ്റിക്കുകളെ പരിചയപ്പെടുത്തുകയും അവ തരംതിരിക്കുന്നതിനായുള്ള പരിശീലനം നല്‍കുകയും ചെയ്യും.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പരിസരത്ത് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ ടി.വി. അശോകന്‍, വി.ഇ.ഒമാരായ ജിജേഷ് വി. ശശീന്ദ്രന്‍, പ്രവീണ്‍ കുമാര്‍ കെ.സി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ശ്രീജ, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ.പി. അഭിരാജ്, എന്‍.ആര്‍.ഒ. ടീമംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *