റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നായയെ ശുശ്രൂഷിക്കാൻ മന്ത്രിയുടെ ഇടപെടൽ: കാലിലെ മൂന്ന് കിലോഗ്രാം വരുന്ന മുഴ മുറിച്ചുമാറ്റി

October 28, 2021 - 8:40 pm

ആലപ്പുഴ : കാലിലെ മുഴ കാരണം വേദന അനുഭിച്ച നായയെ ശുശ്രൂഷിക്കാൻ മന്ത്രിയുടെ ഇടപെടൽ. മാവേലിക്കര പരിയാരത്ത്കുളങ്ങര ദേവീക്ഷേത്രത്തിനു സമീപമുള്ള തെരുവ് നായ കാലിലെ മുഴ കാരണം കഷ്ടപ്പെടുന്നത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരമാണ് നായയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

മാവേലിക്കര താലൂക്ക് വെറ്ററിനറി പോളി ക്ലിനിക് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി നായയെ പരിശോധിച്ചു. തുടർന്ന് മാവേലിക്കര വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. നായയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഭക്ഷണവും ആവശ്യമായ മരുന്നുകളും നൽകിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.

മൂന്ന് കിലോഗ്രാം വരുന്ന മുഴയാണ് നായയുടെ കാലിൽ ഉണ്ടായിരുന്നത്. അഞ്ച് മണിക്കൂർ നീണ്ടു നിന്ന് ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു. മാവേലിക്കര വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ഹരികുമാറിന്റെ പരിചരണത്തിൽ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ യൂണിറ്റിൽ നായ സുഖം പ്രാപിച്ചുവരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *