റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എരുമേലിയിൽ അതിതീവ്രമഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ

October 28, 2021 - 8:42 pm

കോട്ടയം: പ്രളയഭീതിയുണ‍ർത്തി എരുമേലിയിൽ അതിതീവ്രമഴ. എരുമേലിയിലെ എയ്ഞ്ചൽ വാലിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതായി നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി.

എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്‌ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വീടുകളിലെ പാത്രങ്ങൾ ഒഴുകി പോയി. പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചു. നിരവധി വാഹനങൾക്ക് കേടുപാടുകൾ പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോ ഒലിച്ച് പോയതായും വാർഡ് മെംബർ മാത്യു ജോസഫ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *