ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതിയുടെ ഇടക്കാല വിധി. ഡാമില്‍ 139.5 അടി വരെ ജലനിരപ്പാകാമെന്ന് കോടതി പറഞ്ഞു.
നവംബര്‍ 10 വരെ ഈ നില തുടരാമെന്നും സാഹചര്യം അനുസരിച്ച് സമിതിക്ക് ജലനിരപ്പ് പുന:പരിശോധിക്കാമെന്നും കോടതി അറിയിച്ചു.
വിഷയത്തില്‍ നവംബര്‍ എട്ടിനകം സത്യവാങ് മൂലം നല്കാന് കേരളത്തോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജലനിരപ്പ് 142 അടിയാണെങ്കില്‍ കനത്ത മഴയുണ്ടായാലുള്ള നീരൊഴുക്ക് അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
