റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക് വിജയം ആഘോഷിച്ചാല്‍ യു.പിയില്‍ രാജ്യദ്രോഹക്കേസെന്ന് യോഗി ആദിത്യനാഥ്

October 29, 2021 - 8:56 am

ആഗ്ര: ഇന്ത്യക്കെതിരേ പാകിസ്താന്റെ വിജയമാഘോഷിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നു യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത് ആഘോഷിച്ച മൂന്നു കശ്മീരി വിദ്യാര്‍ഥികളെ ആഗ്രയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ അര്‍ഷിദ് യൂസഫ്, ഇനായത് അല്‍ത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായി എന്നിവരാണ് അറസ്റ്റിലായത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ശത്രുത വളര്‍ത്തല്‍, െസെബര്‍ ഭീകരവാദം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ട്വിറ്റര്‍ സന്ദേശം സൂചിപ്പിക്കുന്നത്.രാജ്യവിരുദ്ധ പരാമര്‍ശങ്ങളുണ്ടായെന്നു വിവരം ലഭിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ആഗ്ര സിറ്റി പോലീസ് സൂപ്രണ്ട് വികാസ് കുമാര്‍ പറഞ്ഞു. സമാനമായ സംഭവങ്ങളില്‍ ബറേലിയില്‍നിന്നും ലഖ്നൗവില്‍നിന്നുമായി നാലുപേരെക്കൂടി യു.പി. പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *