റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമഭേദഗതിക്കു കേന്ദ്രം: ഇനി ദത്തുനല്‍കല്‍ അധികാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക്

October 30, 2021 - 10:09 am

ന്യൂഡല്‍ഹി: ശിശുസംരക്ഷണം, ദത്തെടുക്കല്‍ നടപടികള്‍ക്കു ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതിക്കു കേന്ദ്രസര്‍ക്കാര്‍. നിര്‍ദിഷ്ടനിയമപ്രകാരം, ശിശുപരിപാലനകേന്ദ്രങ്ങളില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളെ നിയമപരമായി ദത്തുനല്‍കാന്‍ അനുവദിക്കേണ്ടതു ജില്ലാ മജിസ്ട്രേറ്റുമാരാണ്. ബാലനീതി മാതൃകാനിയമം 2016-ന്റെ കരടുഭേദഗതികളാണു കേന്ദ്ര വനിതാ-ശിശുവികസനമ്രന്താലയം പ്രസിദ്ധീകരിച്ചത്. കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്കുമേല്‍ കര്‍ശനമേല്‍നോട്ടം, െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ലു.സി)കളുടെ രൂപീകരണത്തിനു കര്‍ശന ഉപാധികള്‍ എന്നിവയും നിയമത്തില്‍ ലക്ഷ്യമിടുന്നു.

രടുഭേദഗതികളില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും. ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ഭേദഗതിനിയമം പാര്‍ലമെന്റ് പാസാക്കി മൂന്നുമാസത്തിനുശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച കരടുഭേദഗതികള്‍ പ്രസിദ്ധീകരിച്ചത്. നിലവില്‍ കോടതികളില്‍ മാത്രം നിക്ഷിപ്തമായ ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍(ഡി.എം)ക്കും അഡീ. ജില്ലാ മജിസ്ട്രേറ്റുമാര്‍(എ.ഡി.എം)ക്കും അധികാരം നല്‍കുന്നതാകും പുതിയ നിയമം. ദത്തെടുക്കല്‍ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുകയും നടപടികളില്‍ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യം. സംസ്ഥാനസര്‍ക്കാരുകള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, ബാലാവകാശസംഘടനകള്‍, ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ എന്നിവരോട് അഭിപ്രായങ്ങള്‍ തേടിയശേഷമാണു നിയമത്തിന്റെ കരടുഭേദഗതി തയാറാക്കിയത്.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍, സി.ഡബ്ല്യു.സികള്‍, ജസ്റ്റിസ് ബോര്‍ഡുകള്‍, സ്പെഷെലെസ്ഡ് ജുവെനെല്‍ പോലീസ് യൂണിറ്റുകള്‍, ശിശുപരിപാലനകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്വതന്ത്രമായി വിലയിരുത്താന്‍ നിര്‍ദിഷ്ടനിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അഡീ. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അധികാരമുണ്ടാകും. ജില്ലാതല ബാലനീതി ഫണ്ട് രൂപീകരിക്കാനുള്ള അധികാരവും ഡി.എമ്മിനാകും. ജില്ലാ മജിസ്ട്രേറ്റുമാരുടെ ശിപാര്‍ശപ്രകാരമേ ശിശുപരിപാലസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവൂ.

ഇത്തരം സ്ഥാപനങ്ങള്‍/ഏജന്‍സികളുടെയും നടത്തിപ്പുകാരുെടയും പശ്ചാത്തലം, പൂര്‍വചരിത്രം എന്നിവ പരിശോധിച്ചാകണം സംസ്ഥാനസര്‍ക്കാരിനു ഡി.എം. അനുമതിശിപാര്‍ശ നല്‍കേണ്ടത്. സ്ഥാപനങ്ങള്‍ എന്തെങ്കിലും കുറ്റം ചെയ്താല്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ജില്ലാ സി.ഡബ്ല്യു.സികള്‍/ബോര്‍ഡുകള്‍ക്കു ഡി.എമ്മിനോടു ശിപാര്‍ശചെയ്യാം. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ മറ്റേതെങ്കിലും സ്ഥാപനങ്ങളിലേക്കു മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതും സി.ഡബ്ല്യു.സിയാണ്. തുടര്‍ന്ന്, സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചശേഷം ഏഴുദിവസത്തിനകം കുട്ടികളെ മാറ്റിയെന്നും സ്ഥാപനം പൂട്ടിയെന്നും ഡി.എം/എ.ഡി.എം. ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ഏഴുദിവസക്കാലാവധി നേരത്തേ ഉണ്ടായിരുന്നില്ല. എല്ലാ ശിശുപരിപാലനകേന്ദ്രങ്ങളിലും പ്രധാന ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും കരടുഭേദഗതി നിര്‍േദശിക്കുന്നു.മനുഷ്യാവകാശ/ബാലാവകാശലംഘനം, കുട്ടികള്‍ക്കെതിരായ അതിക്രമം, ബാലവേല, അസാന്മാര്‍ഗികത തുടങ്ങിയ കുറ്റകൃത്യപശ്ചാത്തലമുള്ളവരെ സി.ഡബ്ല്യു.സി. അംഗങ്ങളായി പരിഗണിക്കില്ല. വ്യക്തിപരമായോ സ്ഥാപനങ്ങള്‍ മുേഖനയോ വിദേശസംഭാവന സ്വീകരിക്കാന്‍ ചുമതലപ്പെട്ടവര്‍ക്ക് കമ്മിറ്റി അധ്യക്ഷനാകാനോ അംഗമാകാനോ കഴിയില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *