റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാറിലുണ്ടായത് പാർട്ടി അച്ചടക്കത്തിന്റെ ലംഘനമെന്ന് സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. നടപടിയെടുക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം

October 30, 2021 - 8:25 am

പാലക്കാട്‌: വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷത്തിൽ നടപടിയെടുക്കാൻ ഇന്ന് ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ലോക്കൽ കമ്മിറ്റി വിഭജിക്കുന്നതിനെച്ചൊല്ലി ഇന്നലെ നടന്ന സമ്മേളനത്തിൽ പ്രതിനിധികൾ ഏറ്റുമുട്ടിയിരുന്നു. സമ്മേളന ഹാളിലെ കസേര വലിച്ചെറിയുകയും വേദിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെ സമ്മേളനം നിർത്തിവച്ചിരുന്നു.

പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാണ് വാളയാറിലുണ്ടായത് എന്നാണ് സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. ജില്ലയിലെ തന്നെ മുതിർന്ന അംഗം ഇക്കാര്യങ്ങൾ അന്വേഷിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും നടപടി. ജില്ലയിൽ 3063 ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ പകുതിയോളം നടന്നുകഴിഞ്ഞു. വാളയാറിലും എലപ്പുള്ളിയിലുമുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും പാർട്ടി വിലയിരുത്തുന്നു.

വാളയാർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ 34 ബ്രാഞ്ച് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. അത് വാളയാർ, ചുള്ളിമട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളി മടയ്ക്ക് കീഴിൽ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴിൽ 14 ബ്രാഞ്ച് കമ്മിറ്റികളുമായാണ് നിശ്ചയിച്ചത്. ഇതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *