റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

November 2, 2021 - 10:14 am

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. പലതവണ ഇഡി നോട്ടിസ് അയച്ചിരുന്നെങ്കിലും അനില്‍ ദേശ്മുഖ് ഹാജരായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളി.ഇതോടെയാണ് അറസ്റ്റ്. അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യുന്ന സമയത്തും അനില്‍ ദേശമുഖ് സഹകരിക്കുന്നില്ലെന്നാണ് വിവരം. ആഭ്യന്തര മന്ത്രിയായിരിക്കെ പോലിസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ്മുഖിനെതിരെയുള്ള തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.പോലിസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും നൂറ് കോടി രൂപ പിരിക്കാന്‍ അനില്‍ ദേശ്മുഖ് ശ്രമിച്ചെന്ന മുന്‍ ബോംബെ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങിന്റെ വെളിപ്പെടുത്തലോടെയാണ് അനില്‍ ദേശ്മുഖ് വിവാദത്തിലായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *