കൊച്ചി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനിടെ നടന്ന സംഭവത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി പൊലീസ്.
നടന്‍ ജോജു ജോര്‍ജില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനാണ് നീക്കം. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും. അതിന് ശേഷമായിരിക്കും കൂടുതല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.
നിലവില്‍ രണ്ട് കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഒന്ന് വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ടും മറ്റൊന്ന് തന്റെ കാര്‍ തകര്‍ത്ത്, ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിലുമാണ് കേസ്.
കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു കേസ്. പ്രതികള്‍ ആരൊക്കെയെന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് ജോജുവിനെ വിളിച്ചുവരുത്തി കൂടുതല്‍ മൊഴിയെടുക്കുന്നത്.
