റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാല്‍മുട്ടിന് പരിക്ക്: ചാംപ്യന്‍സ് ലീഗില്‍ മെസി കളിക്കില്ല

November 2, 2021 - 8:05 am

പാരിസ്: ചാംപ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബ് ലെപ്സിഗിനെതിരായ മല്‍സരത്തില്‍ വ്യാഴാഴ്ച സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കില്ല. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ആഴ്ച താരത്തിന് പരിക്കേറ്റിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ മെസ്സിക്ക് വിശ്രമം നല്‍കാനാണ് പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ ലെപ്സിഗിനെതിരായ ആദ്യ പാദമല്‍സരത്തില്‍ മെസ്സി തകര്‍പ്പന്‍ ഫോമിലായിരുന്നു. അതിനിടെ ബാഴ്സയില്‍ ഫ്രീആയി കളിക്കാന്‍ പ്രസിഡന്റ് ലപ്പോര്‍ട്ടെ ആവശ്യപ്പെട്ടിട്ടില്ലെന്ന് മെസ്സി അറിയിച്ചു. സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. മെസ്സി ബാഴ്സയ്ക്ക് വേണ്ടി ഫ്രീ ആയി കളിക്കുമെന്ന് പ്രതീക്ഷിച്ചതായി ലപ്പോര്‍ട്ടെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *