റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകകപ്പ് പിച്ചൊരുക്കിയ ഇന്ത്യന്‍ ക്യുറേറ്റര്‍ മരിച്ച നിലയില്‍

November 8, 2021 - 10:24 am

അബുദാബി: ലോകകപ്പിനു വേണ്ടി അബുദാബിയില്‍ പിച്ചൊരുക്കിയ ക്യുറേറ്റര്‍ മോഹന്‍ സിങ്ങിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന മത്സരത്തിനു മുമ്പാണു സംഭവം. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിന്റെ ചീഫ് ക്യുറേറ്ററായിരുന്നു ഇന്ത്യന്‍ വംശജനായ മോഹന്‍ സിങ്. മരണ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പഞ്ചാബിലെ മൊഹാലി സ്വദേശിയാണ്. മരണത്തില്‍ ദുരൂഹതയില്ലെന്നാണു പ്രാഥമിക വിവരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *