ന്യൂയോര്‍ക്ക്: മികച്ച ഭരണാധികാരികളുടെ ആഗോള പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. യു.എസ്. ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ടിന്റെ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ്ങിലാണു മോദി മുന്നിലെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണു മോദി നേട്ടം സ്വന്തമാക്കുന്നത്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ മോദിക്കു പിന്നിലായി.ആഗോളതലത്തിലെ 13 ഭരണാധിപരില്‍ 70 ശതമാനമാണു മോദിയുടെ റേറ്റിങ്. മെക്സിക്കോ പ്രസിഡന്റ് ലോപസ് ഒബ്രഡോറാണു മോദിക്കു പിന്നില്‍ (66% റേറ്റിങ്). ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി (58%), ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍ (54%), ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍(47% റേറ്റിങ്) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ജോ െബെഡന്‍ (44% റേറ്റിങ്) കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (45%)യ്ക്കു പിന്നില്‍ ഏഴാമതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് എട്ടാം സ്ഥാനം.
