ചുരുളി എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. തമിഴ്നാട് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പഴനിയാണ്.
മമ്മൂട്ടിയുടെ ബാനർ ആയ മമ്മൂട്ടി കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥ ഒരുക്കുന്നു. സഹ നിർമ്മാണം ജോസ് പെല്ലിശ്ശേരി, ചായാഗ്രഹണം തേനി ഈശ്വർ. എന്നിവർ നിർവഹിക്കുന്നു. ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്.
ഇരുവരുമൊന്നിക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെറ്റ്ഫ്ലിക്സ് എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രത്തിലും മമ്മൂട്ടി തന്നെയാണ് നായകൻ എന്നാണ് റിപ്പോർട്ട്.
