ചെന്നൈ: ഉലകനായകൻ കനകമൽഹാസന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സമ്മാനമായി സ്പെഷ്യൽ വീഡിയോ പുറത്തുവിട്ടു വിക്രം ടീം – മാസ്റ്ററിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തെ കമൽഹാസന്റെ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
49 സെക്കൻഡ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ദി ഫസ്റ്റ് ഗ്ലാൻസ് എന്ന പേരിൽ ചിത്രത്തിലെ ഒരു സംഘട്ടനരംഗം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധാണ്. വിജയസേതുപതി ( ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് ജയറാം, തുടങ്ങിയ താരനിര ഈ ചിത്രത്തിലുണ്ട്.
