റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മികച്ച ഭാവിക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പോലീസ്; ‘ഹോപ്’ജില്ലാതല ഉദ്ഘാടനം നടന്നു

November 9, 2021 - 8:15 pm

പത്തനംതിട്ട: പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ പരാജയപ്പെട്ട കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കി വിജയം നേടാന്‍ സഹായിക്കുന്ന കേരളാ പോലീസിന്റെ ‘ഹോപ്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. ‘പ്രതീക്ഷോത്സവം’ എന്ന് പേരിട്ട ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പോലീസ് ഡിഎച്ച്ക്യു ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് അഡിഷണല്‍ എസ്.പി എന്‍.രാജന്‍ നിര്‍വഹിച്ചു.  വിദ്യാഭ്യാസത്തിന് സമൂഹത്തില്‍ ഉന്നത സ്ഥാനമാണുള്ളതെന്നും പല കാരണങ്ങളാല്‍ തോല്‍വി സംഭവിച്ച് തുടര്‍ പഠനം മുടങ്ങിപ്പോകുന്ന കുട്ടികളെ കൈപിടിച്ചുയര്‍ത്തുന്നതിന് കേരളാ പോലീസ് 2011 മുതല്‍ വിജയകരമായി നടപ്പാക്കിവരുന്ന ‘ഹെല്‍പ്പിങ് അതേഴ്‌സ് ടു പ്രൊമോട്ട് എഡ്യൂക്കേഷന്‍'( ഹോപ്) പദ്ധതിയില്‍ ജില്ലയില്‍ 230 കുട്ടികള്‍ ഇതുവരെ ചേര്‍ന്നിട്ടുണ്ടെന്നും മനസുവച്ചാല്‍ നേടാവുന്ന വിജയത്തിന് കുട്ടികള്‍ക്കൊപ്പം പോലീസ് ഉണ്ടാകുമെന്നും ഹോപ് ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. പത്താം ക്ലാസില്‍ ആദ്യം തോറ്റിട്ടും പിന്നീട് പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടുകയും ഡോക്ടറേറ്റ് വരെ കരസ്ഥമാക്കുകയും ചെയ്ത ഡിവൈഎസ്പി ആര്‍.ജോസിനെപ്പോലുള്ളവര്‍ കുട്ടികള്‍ക്കും, ഭര്‍ത്താവ് അകാലത്തില്‍ മരണപ്പെട്ടിട്ടും നാലാം ക്ലാസ് മാത്രം പഠിച്ച ഒരമ്മ തന്റെ ആറു പെണ്മക്കളെ ഡോക്ടര്‍മാര്‍ ആക്കാന്‍ നടത്തിയ കഠിനശ്രമങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്കും പ്രചോദനവും ആവേശവുമാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *