റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാവര്‍ക്കും വാക്‌സിന്‍: കേന്ദ്രമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കൂടികാഴ്ച നടത്തും

November 10, 2021 - 9:02 pm

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഹര്‍ ഘര്‍ ദസ്തക് കാംപയിന്റെ ഭാഗമാണ് കൂടിക്കാഴ്ച. നാളെ രാവിലെയാണ് കൂടിക്കാഴ്ച നടക്കുക. രാജ്യത്തെ എല്ലാ കുടുംബങ്ങളിലും ഓരോരുത്തര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും എത്തിക്കുകയാണ് കാംപയിന്റെ ലക്ഷ്യം. നവംബര്‍ 2 ന് ധന്വന്തരി ദിനത്തോടനുബന്ധിച്ചായിരുന്നു കാംപയിന്‍ ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിന്‍ നല്‍കാനുള്ള പദ്ധതി ആരംഭിക്കുന്നുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ ഭാഗമാണ് നാളത്തെ യോഗം. രണ്ടാം ഡോസ് സ്വീകരിക്കാത്തവരെ കണ്ടെത്താനും ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് വാക്സിന്‍ നല്‍കാനുമാണ് ഉദ്ദേശ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *