റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡില്‍ നിര്‍ത്തിവെച്ച എംപി ഫണ്ട് പുനഃസ്ഥാപിച്ചു

November 10, 2021 - 9:05 pm

ന്യുഡല്‍ഹി: കൊവിഡില്‍ താത്കാലികമായി നിര്‍ത്തിവെച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കി മാസങ്ങള്‍ക്കായി രണ്ടു കോടി രൂപയും അടുത്ത വര്‍ഷം മുതല്‍ 2025-26 വരെ സാധാരണ പോലെ അഞ്ച് കോടി രൂപവീതവും എംപി ഫണ്ടായി നല്‍കും. രണ്ടു ഘട്ടമായി നല്‍കുന്ന എംപി ഫണ്ട് വിതരണം കഴിഞ്ഞ വര്‍ഷം കോവിഡ് മൂലമുണ്ടായ അധികച്ചെലവുകള്‍ നേരിടാനായി രണ്ടു വര്‍ഷത്തേക്കു നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തില്‍ ബാക്കി മാസങ്ങളിലേക്ക് രണ്ടു കോടി നല്‍കി ഫണ്ട് തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. 15ാം ധനകാര്യ കമ്മിഷന്റെ കാലാവധി കണക്കാക്കിയാണ് 2025-26 വരെയായി നിശ്ചയിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *