ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അയോധ്യ വിധിയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ടുമാത്രമാണ് വിധി ശരിയായ വിധിയായതെന്ന് ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1992 ലാണ് ബാബ്‌രി മസ്ജിദിന്റെ കഥ ആരംഭിക്കുന്നത്. 2019 നവംബര്‍ 9 ന് തികച്ചും അപ്രതീക്ഷിതമായി അത് അവസാനിച്ചു. ഈ വിധിന്യായത്തിന്റെ നിയമവശങ്ങള്‍ വളരെ ഇടുങ്ങിയതാണ്, വളരെ നേര്‍ത്തതാണ്,’ ചിദംബരം പറഞ്ഞു.
എന്തുതന്നെയായാലും അയോധ്യയില്‍ 1992 ല്‍ സംഭവിച്ചത് ഭരണഘടാനപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യവിധി ശരിയായി മാറുന്നത് ഇരുപക്ഷവും അംഗീകരിച്ചതിനാലാണ്. എന്നാല്‍ ഇത് ശരിയായ വിധിയല്ലെന്ന് ചിദംബരം പറഞ്ഞു.
