റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണമാല മോഷ്‌ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ

November 11, 2021 - 8:03 am

കായംകുളം: മൂന്ന് വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര സുബാഷ് ഭവനത്തിൽ പുഷ്പമ്മ (43) ആണ് പൊലീസിന്റെ പിടിയിലായത്.

കൃഷ്ണപുരം ഞക്കനാൽ വലിയവീട്ടിൽ അനസിന്റെ മൂന്ന് വയസുളള മകളുടെ കഴുത്തിൽ നിന്നും ഒരു പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.കുട്ടിയുടെ കഴുത്തിൽ നിന്നും അപഹരിച്ചെടുത്ത സ്വർണ്ണമാല പുഷ്പമ്മ തൃക്കുന്നപ്പുഴ യിലുളള ജ്വൂവലറിയിൽ വിൽക്കുകയായിരുന്നു.

കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ് ഐ ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *