റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അര്‍ബുദ ബാധിതനായ കുട്ടിക്ക്‌ ചികിത്സ നിഷേധിച്ചതായി പരാതി

November 12, 2021 - 10:01 am

കായംകുളം: അര്‍ബുദ ബാധിതനായി മരണമടഞ്ഞ കുട്ടിക്ക്‌ പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ നഗരസഭയുടെ നിലപാട്‌ വിവാദമാകുന്നു. യു പ്രതിഭ എംഎല്‍എയ്‌ക്ക്‌ പരാതി നല്‍കിയതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന നഗരസഭ അധികൃതരുടെ സമീപനമാണ്‌ ചര്‍ച്ചയാകുന്നത്‌. ചേരാവളളി കൊച്ചുവീട്ടില്‍ തജീര്‍-സെലീന ദമ്പതികളുടെ മകന്‍ അബുഉമ്മറിനാണ്‌ (11) ചേരാവളളി അര്‍ബന്‍ പ്രാതമീകാരോഗ്യ കേന്ദ്രത്തില്‍ നിന്നും ദുരനുഭവം ഉണ്ടായത്‌.

2021 ഒക്ടോബര്‍ 30ന്‌ രാവിലെ 10.30ഓടെയാണ് സംഭവം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അബു ഉമ്മറിന്‌ അസ്വസ്ഥത ഉണ്ടായതോടെപ്രാഥമീകാരോഗ്യ കേന്ദ്രത്തിലെത്തി. എന്നാല്‍ മറ്റ്‌ തിരക്കുകള്‍ ചൂണ്ടിക്കാട്ടി രക്തപരിശോധന താമസിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അവസ്ഥ വഷളായതോടെ വിഷയ്‌ത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച രക്ഷകര്‍ത്താക്കളോട്‌ ലാബ്‌ അസിസറ്റന്റ് മോശമായി പെരുമാറുകയായിരുന്നു. ഇതിനെ രക്ഷകര്‍ത്താക്കള്‍ ചോദ്യം ചെയ്യുന്നതിനിടെ എത്തിയ ഡോക്ടറുടെ ഭാഗത്തുനിന്നും കാരുണ്യമുളള നടപടി ഉണ്ടായില്ലെന്നാണ്‌ ആക്ഷേപം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *