റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

November 12, 2021 - 4:15 pm

കൊച്ചി: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 12/11/21 വെള്ളിയാഴ്ച 11 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിലും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. മധ്യ, തെക്കൻ കേരളത്തിൽ മഴ കനക്കും. ചെന്നൈയിൽ കരതൊട്ട തീവ്ര ന്യൂനമർദം അറബിക്കടലിൽ പ്രവേശിച്ച് വീണ്ടും ശക്തിപ്പെടും. മഴ രണ്ടാഴ്ച തുടരുമെന്നും മുന്നറിയിപ്പുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *