റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിലെ വായുമലിനീകരണം; അടിയന്തിര നടപടി വേണമെന്ന് സുപ്രിംകോടതി

November 13, 2021 - 3:05 pm

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന് അടിയന്തിര നടപടി വേണമെന്ന് സുപ്രിംകോടതി. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശിച്ചു.

അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. ഡൽഹിയിൽ ലോക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു.

രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക എ.ക്യു.ഐ 800 ന് അടുത്തെത്തിയിരിക്കുകയാണ്. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു.

ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിൽ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *