റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാർ; കേരളം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ

November 13, 2021 - 2:57 pm

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് സുപ്രീംകോടതിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകി. ബേബി ഡാമിൽ അറ്റകുറ്റപണി നടത്തുന്നില്ലെന്നും മരം മുറിയ്ക്കാൻ അനുമതി നൽകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മുല്ലപ്പെരിയാര്‍ കേസ് 13/11/21 ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലവില്‍ സുരക്ഷിതമാണെന്നാണ് സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ഉന്നയിക്കുന്ന പ്രധാന വാദം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *