റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട് മെഡിക്കൽ കോളേജ് നിർമാണം പുരോഗമിക്കുന്നു; പ്രചാരണം അടിസ്ഥാനരഹിതം

November 15, 2021 - 10:21 pm

കാസർകോട് മെഡിക്കൽ കോളേജ് നിർമാണം പുരോഗമിക്കുകയാണെന്നും ഇതിനെതിരെ ഉയർന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് അറിയിച്ചു. കാസർകോട് മെഡിക്കൽ കോളേജ് ഡിസംബർ ഒന്നിന് പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തനം തുടങ്ങുമെന്നാണ് വാർത്ത വന്നത്. മെഡിക്കൽ കോളേജ് അക്കാഡമിക് ബ്‌ളോക്ക് നിർമാണം പൂർത്തിയായി. ആശുപത്രി ബ്‌ളോക്കിന്റെ നിർമാണം നടക്കുന്നു. മെഡിക്കൽ കോളേജിലെ ഔട്ട് പേഷ്യന്റ് സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *