റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: തലശ്ശേരി ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ചുവരുകൾ ഇനി ശിശു സൗഹൃദം

November 15, 2021 - 3:52 pm

കണ്ണൂർ: തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ചുവരുകളിൽ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾ ചിത്രങ്ങൾ വരച്ച് ശിശു സൗഹൃദമാക്കി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് തലശ്ശേരി ജോബിന്‍ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും തലശ്ശേരി ബാർ അസോസിയേഷനും സംയുക്തമായിട്ടാണ് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള കുട്ടികളുടെ ചിത്രരചന സംഘടിപ്പിച്ചത്.

ഗവ. ഗേൾസ് ചിൽഡ്രൻസ് ഹോമിലെ അഞ്ച് കുട്ടികളാണ് ചിത്രങ്ങൾ വരച്ച് ചുവരുകൾ മനോഹരമാക്കിയത്. ശിശു സംരക്ഷണ ഹോമിലെ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണ് ശിശുദിനത്തോടനുബന്ധിച്ച് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ചുവരുകളിൽ വർണ്ണങ്ങൾ നിറച്ചത്.

സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി രാമു രമേഷ് ബാബു, ശിശു സംരക്ഷണ ഓഫീസർ കെ വി രജിഷ, ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ജഡ്ജ് സി ജി ഘോഷ, തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടർ ഇൻ ചാർജ് അഡ്വ സി കെ രാമചന്ദ്രൻ, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ പബ്ലിക്  
പ്രോസിക്യൂട്ടർ അഡ്വ ടി കെ ഷൈമ, പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബീന കാളിയത്ത്, ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വ കെ രൂപേഷ്, ഇല്ല്യുസ്ട്രേറ്റർ പ്രശാന്ത് മുരിങ്ങേരി എന്നിവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *