റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയിൽ സാംസങ്ങ് സർവീസ് സെന്ററിൽ വൻ തീവിടുത്തം: നാശനഷ്ടങ്ങളെക്കുറിച്ചോ തീ പിടിക്കാനുള്ള കാരണമോ വ്യക്തമായിട്ടില്ല

November 16, 2021 - 7:53 am

മുംബൈ: മുംബൈയിലെ സാംസങ് സർവീസ് സെന്ററിൽ വൻതീപിടുത്തം . മുംബൈ ഇൻഡസ്ട്രിയൽ ഏരിയയിലെ കഞ്ജുമാർഗിലെ സർവീസ് സെന്ററിലാണ് 2021 നവംബർ 15 തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തീയണക്കാനുള്ള ശ്രമം തുടരുകയാണ്. എട്ട് ഫയർ എൻജിനുകളും നാല് വാട്ടർ ടാങ്കർ ലോറികളുമെത്തിയാണ് തീയണക്കുന്നത്. നാശനഷ്ടങ്ങളെക്കുറിച്ചോ തീ പിടിക്കാനുള്ള കാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും മറ്റ് സുരക്ഷാ സന്നാഹങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്നും പ്രദേശമാകെ കടുത്ത പുകയാണെന്നും പൊലീസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *