റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര, ഗോവ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു: വീണ്ടും മഴ മുന്നറിയിപ്പ്

November 16, 2021 - 3:41 pm

മുംബൈ: അറബിക്കടലില്‍ മഹാരാഷ്ട്ര, ഗോവ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലില്‍ നവംബര്‍ 17 ഓടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതോടെ നവംബര്‍ 18 വരെ കൊങ്കണ്‍ തീരത്തും ബംഗാള്‍ തീരത്തും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കേരളത്തിനും തമിഴ്നാടിനും പിന്നാലെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ കനക്കും. കര്‍ണാടക, ആന്ധ്രാ പ്രദേശ്, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും നാളെ മുതല്‍ മഴ ശക്തമായിരിക്കും. ദക്ഷിണ ഒഡീഷ, തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ വ്യാഴാഴ്ച വരെ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി. മല്‍സ്യ തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *