റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിഷേധങ്ങള്‍ക്കിടയിലും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌

November 17, 2021 - 11:31 am

തിരുവനന്തപുരം : പ്രതിഷേധങ്ങള്‍ക്കിടയിലും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്‌ മുന്നോടിയായി അലൈന്‍മെന്‍റിന്‍റെ അതിര്‍ത്തികളില്‍ കല്ലിടീലുമായി കേരള റെയില്‍ ഡെവലപ്പുമെന്റ്‌ കോര്‍പ്പറേഷന്‍.(കെ റെയില്‍ )മുന്നോട്ട്‌. തിരുവനന്തപുരം കൊല്ലം,എറണാകുളം, തൃശൂര്‍,കണ്ണൂര്‍,കാസര്‍കോട്‌ ജില്ലകളിലാണ്‌ കല്ലിടീല്‍ ആരംഭിച്ചത്‌.കാസര്‍കോട്‌ ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജിലാണ്‌ കല്ലിടീല്‍ തുടങ്ങിയത്‌. 1961ലെ കേരള സര്‍വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പനുസരിച്ച്‌ സര്‍വേ നടത്തുന്നതിനുളള മുന്നോടിയായാണ്‌ കല്ലിടീല്‍ പ്രവര്‍ത്തിയെന്ന്‌ അധികൃതര്‍ പറഞ്ഞു.

കോഴിക്കോട്‌, മലപ്പുറം, കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ ഉടന്‍ ആരംഭിക്കും. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും ഇതിന്‌ വിജ്‌ഞാപനം നേരത്തെ ഇറക്കിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ തഹ്‌സീല്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്‌.

ഭൂമി ഏറ്റൈടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ ബാധിക്കുന്ന കുടുംബങ്ങള്‍ ,നഷ്ടം സംഭവിക്കുന്ന വീടുകള്‍ ,,കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുളള മാര്‍ഗങ്ങള്‍ തുടങ്ങിയ വിവര ശേഖരണത്തിനാണ്‌ സാമൂഹികാഘാത പഠനമെന്ന്‌ കെ റെയില്‍ വിശദീകരിക്കുന്നു. കണ്ണൂര്‍ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ കല്ലിടീല്‍ പൂര്‍ത്തിയായത്‌. ഇവിടെ ഏഴുവില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നിളത്തില്‍ 536 കല്ല്‌ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശേരി, കണ്ണപുരം ചെറുകുന്ന്‌ ഏഴോം,മടായി, വില്ലേജുകളിലാണ്‌. കല്ലിടീല്‍ പൂര്‍ത്തിയായത്‌. കിഞ്ഞിമഗലം വില്ലേജില്‍ പുരോഗമിക്കുന്നു. തിരുവന്തപുരം ജില്ലയില്‍ ആറ്റിപ്ര, കൊല്ലം ജില്ലയിലെ പാരിപ്പളളി, കല്ലുവാതുക്കല്‍ എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്‌, തിരുവങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃശൂര്‍,പൂങ്കുന്നം, കൂര്‍ക്കഞ്ചേരി വില്ലേജുകളില്‍ കല്ലിട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *