റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീക്ക്‌ ടൈമില്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക്‌ ഈടാക്കാന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി

November 19, 2021 - 10:24 am

തിരുവനന്തപുരം: പ്രീപെയ്‌ഡ്‌ സ്‌മാര്‍ട്ട്‌ മീറ്ററുകള്‍ നടപ്പാകുമ്പോള്‍ സംസ്ഥാനത്ത്‌ വൈകുന്നേരങ്ങളിലെ ഉപയോഗത്തിന്‌ ഉയര്‍ന്ന നിരക്ക്‌ ഏര്‍പ്പെടുത്താന്‍ ആലോചനയുളളതായി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. സ്‌മാര്‍ട്ട്‌ മീറ്ററുകളില്‍ ഉപയോഗിക്കുന്ന സമയം അറിയാനാകും. വൈകിട്ട്‌ ആറുമുതല്‍ 10 വരെയാണ്‌ പീക്ക്‌ ടൈം. പത്തുരൂപ വരെ നല്‍കിയാണ്‌ ഈ സമയത്ത് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ വ്യവസായങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന സമയം അനുസരിച്ച്‌ വ്യത്യസ്ഥ നിരക്കുകള്‍ ഈടാക്കാന്‍ ടിഒഡി മീറ്ററുകള്‍ നടപ്പാക്കിയിട്ടുണ്ട്‌. ഇത്‌ വ്യാപകമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ്‌ സ്‌മാര്‍ട്ട് മീറ്ററുകള്‍ വരുന്നത്‌. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്‌ വൈകുന്നേരങ്ങളിലാണ്‌. ആ സമയങ്ങളില്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക്‌ വരുന്നത്‌ സാധാരണക്കാര്‍ക്ക്‌ പ്രയാസമാകും. സ്‌മാര്‍ട്ട്‌ മീറ്ററുകള്‍ വരുമ്പോള്‍ കേന്ദ്ര സബ്‌സിഡി കഴിഞ്ഞുളള തുക ഉപഭോക്താക്കളില്‍ നിന്ന്‌ ഈടാക്കാനാകും ബോര്‍ഡ്‌ ശ്രമിക്കുക മീറ്റര്‍ വാടക സ്വാഭാവികമായും വര്‍ദ്ധിക്കും.

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക്‌ കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ കളമൊരുക്കിയിട്ടുണ്ട്‌..ഡിസംബറിലോ ജനുവരി ആദ്യമോ വരവ്‌ പ്രതീക്ഷിത ചെലവ്‌ കണക്കുകളും പുതിയ താരിഫ്‌ പെറ്റീഷനും ബോര്‍ഡ്‌ കമ്മീഷന്‌ നല്‍കും. വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തെളിവെടുപ്പുകൂടി നടത്തിയ ശേഷമായിരിക്കും കമ്മീഷന്‍ തീരുമാനമെടുക്കുക. ഏപ്രിലില്‍ പുതിയ നിരക്ക്‌ നിലവില്‍ വന്നേക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *