റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുപ്പതി ക്ഷേത്രം വെള്ളകെട്ടില്‍, തീര്‍ത്ഥാടകര്‍ കുടുങ്ങി; ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍

November 19, 2021 - 11:28 am

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചിറ്റൂര്‍ ജില്ലയുടെ പല ഭാഗങ്ങളും കനത്ത മഴയില്‍ ദുരിതം നേരിടുകയാണ്. തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ക്ഷേത്രദര്‍ശനത്തിനെത്തിയ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുമല കുന്നുകളിലെ പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നുള്ള നാല് മാട തെരുവുകളും വൈകുണ്ഠം ക്യൂ കോംപ്ലക്സും (നിലവറ) വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം കാരണം തീര്‍ത്ഥാടകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ ക്ഷേത്രദര്‍ശനം സ്തംഭിച്ചു. ആന്ധ്രയിലെ വിവിധ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. തിരുമലയിലെ ജപാലി ആഞ്ജനേയ സ്വാമി ക്ഷേത്രം വെള്ളത്തിനടിയിലാവുകയും വിഗ്രഹം വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ പുണ്യമലകളില്‍ കുടുങ്ങിപ്പോയ തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവുമൊരുക്കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *