റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യവസായികൾക്കെതിരെ പരാതിയുമായി നടി സ്നേഹ

November 19, 2021 - 2:38 pm

ചെന്നൈ: തെന്നിന്ത്യൻ നടിയായ സ്നേഹ തന്റെ പക്കൽ നിന്ന് 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ച് രണ്ട് വ്യവസായികൾക്ക് എതിരെ പോലീസിൽ പരാതി നൽകി. ചെന്നൈ കാനത്തൂർ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയത്.

എക്സ്പോർട്ട് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭ വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തന്നെ കബളിപ്പിച്ചത്. 26 ലക്ഷം രൂപ നിക്ഷേപ തുകയായി അവർ സ്വീകരിച്ചു എങ്കിലും ഇതുവരെ പണമൊന്നും തിരികെ തന്നില്ല എന്ന് മാത്രമല്ല പണം തിരികെ ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെങ്കട്ട് പ്രഭു നായകനായ ഷോട്ട് ഭൂട്ട് 3 എന്ന കുട്ടികളുടെ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സ്നേഹ ധനുഷ് നായകനായ പട്ടാസി ലാണ് അവസാനമായി അഭിനയിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *