റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വി.എസ് ആശുപത്രി വിട്ടു

November 20, 2021 - 9:50 am

തിരുവനന്തപുരം: ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള‌ള ശാരീരികാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ മുഖ്യമന്ത്രി വി.എസ് ആശുപത്രി വിട്ടു. മകൻ വി.എ അരുൺകുമാർ വിവരം സ്ഥിരീകരിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. ആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ടായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരം പട്ടം എസ്‌ യു‌ ടി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തത്.

2021 നവംബർ ഒന്നിനാണ് 98കാരനായ വി.എസിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രണ്ട് വർഷത്തോളമായി പൊതുപരിപാടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാണ് വി.എസ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാനായിരുന്ന അദ്ദേഹം ഈ വർഷം ജനുവരിയിൽ സ്ഥാനം ഒഴിഞ്ഞു.തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലായിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *