തിരുവനന്തപുരം: ജനങ്ങൾക്ക് സംതൃപ്തകരമായ പൊലീസ് സേവനം നൽകുന്നതിൽ സംസ്ഥാന പൊലീസ് ദേശീയ തലത്തിൽ നാലാമത്.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പൊലീസ് ഫൗണ്ടേഷന്റെ സർവേയിലാണ് കേരളാ പൊലീസ് നാലാമതായത്. ആന്ധ്രാപ്രദേശ് ( സ്മാർട്ട് ഇൻഡക്സ് സ്‌കോർ 8.11), തെലങ്കാന (( 8.10) ആസാം(7.80) എന്നീ പൊലീസുകൾക്ക് പുറകിൽ നാലാമതായാണ് കേരളാ പൊലീസ് (സ്കോർ7.53).കേരളത്തിന് പിന്നിൽ സിക്കിം(7.18), പഞ്ചാബ് (6.07)ജാർഖണ്ഡ് (6.07)ഛത്തീസ്ഗഡ്(5.93) ,ഉത്തർപ്രദേശ്(5.81)ബീഹാർ(5.74)പൊലീസുകളാണ്
ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് പൊലീസിന് സ്കോർ നിശ്ചയിച്ചത്.പൊലീസിന്റെ പ്രവ ർത്തനം, മികച്ച രീതിയിലുള്ള പെരുമാറ്റം, വേഗത്തിലുള്ള ഇടപെടൽ, സഹായിക്കുകയും സൗഹൃദത്തിലുള്ള പെരുമാറ്റം, സാങ്കേതിക വിദ്യയിലൂന്നിയുള്ള പ്റവർത്തനം, അഴിമതി രഹിത പ്രവർത്തനം, മികച്ച രീതിയിലുള്ള ക്രമസമാധാനപാലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്കോർ നിശ്ചയിച്ചത്
