റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദി തിരഞ്ഞെടുത്തത് രാഷ്ട്രീയം, തീരുമാനം പിന്തിരിപ്പന്‍: അനില്‍ ഘന്‍വത്

November 20, 2021 - 11:04 am

മുംബൈ: മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തിരിപ്പന്‍ എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി നിയോഗിച്ച കര്‍ഷക സമിതി അംഗം അനില്‍ ഘന്‍വത്.കര്‍ഷകരുടെ ഉന്നമനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പിന്തിരിപ്പന്‍ നടപടിയാണിത്- ഘന്‍വത് പറഞ്ഞു. ഞങ്ങളുടെ പാനല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ നിരവധി തിരുത്തലുകളും പരിഹാര മാര്‍ഗങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ അത് ഉപയോഗിക്കുന്നതിനു പകരം, പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും കാര്‍ഷിക നിയമത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ തീരുമാനമെടുത്തു. അവര്‍ക്ക് തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് വേണ്ടത്, മറ്റൊന്നുമല്ല- ഘന്‍വത് പറഞ്ഞു.ഞങ്ങളുടെ ശിപാര്‍ശകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടും ഈ സര്‍ക്കാര്‍ അത് വായിച്ചിട്ടുപോലുമില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം തികച്ചും രാഷ്ട്രീയമാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ വരും മാസങ്ങളില്‍ നടക്കാനിരിക്കെ വിജയിക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രം-അനില്‍ ഘന്‍വത് പറഞ്ഞു. ബി.ജെ.പിയുടെ പാര്‍ട്ടി താല്‍പര്യത്തിനു വേണ്ടി കര്‍ഷകരുടെ ക്ഷേമത്തിനായി കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കുകയാണുണ്ടായത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *