റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

അനുപമയുടെ കുഞ്ഞ് കേരളത്തിലേക്ക് : ഡിഎൻഎ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ വിട്ടുകൊടുക്കാനുളള നടപടികൾ സ്വീകരിക്കും

November 21, 2021 - 1:27 pm

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരുകയാണ്. കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല.

വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കു‍ഞ്ഞിന്റെയും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎൻഎ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ ഫലം വരും. ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *