റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരിന്റെ വികസനത്തിന് എംപി ഫണ്ടിൽനിന്നും ഒരുകോടി രൂപ അനുവദിച്ച് സുരേഷ് ​ഗോപി

November 22, 2021 - 9:27 am

തൃശൂർ∙ തൃശൂരിന്റെ വികസനത്തിന് ഒരുകോടി രൂപ എംപി ഫണ്ടിൽനിന്നും അനുവദിച്ച സുരേഷ്ഗോപി എംപിക്ക് അഭിനന്ദന കത്തയച്ച് തൃശൂർ മേയർ എം.കെ.വർഗീസ്. കത്ത് ഫെയ്സ്ബുക്കിൽ സുരേഷ് ഗോപിയാണ് പങ്കുവച്ചിരിക്കുന്നത്. ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി-മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോർപറേഷൻ തയാറാക്കി സുരേഷ്ഗോപിക്ക് അയച്ചിട്ടുണ്ടെന്നും മേയർ കത്തിൽ പറയുന്നു.

തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേയർ കത്ത് അവസാനിപ്പിക്കുന്നത്.സ്നേഹ സമ്പന്നനായ സുരേഷ്ഗോപി ജീ’ എന്നാണ് മേയർ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ, നിയമതിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്നും ജനവിധി തേടിയ സുരേഷ് ഗോപി പരാജയപ്പെട്ടു. എങ്കിലും തൃശൂരിന്റെ വികസനത്തിനത്തിന് എംപി എന്ന നിലയിൽ സഹായം എത്തിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എംപി ഫണ്ടിൽ നിന്നും ഒരുകോടി രൂപ നൽകിയിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *