റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്കു ജയം ;പരമ്പര സ്വന്തം

November 22, 2021 - 7:49 am

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ 73 ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 184 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 17.2 ഓവറിൽ 111 റൺസിന് എല്ലാവരും പുറത്തായി.

ഇതോടെ ടീം ഇന്ത്യയുടെ മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനും മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയ്ക്കും കന്നി ട്വന്റി20 പരമ്പരയിൽത്തന്നെ സമ്പൂർണ വിജയം നേടാനായി. ജയ്പുരിലും റാഞ്ചിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തേതന്നെ ഉറപ്പാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *