റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീകള്‍ പരമ്പരകളില്‍ പ്രത്യക്ഷപ്പെടുന്നതും പുരുഷന്മാരുടെ ശരീരം അനാവരണം ചെയ്യുന്ന ദൃശ്യങ്ങളും വിലക്കി താലിബാന്‍

November 23, 2021 - 10:08 am

കാബൂള്‍: സ്ത്രീകളെ ടെലിവിഷന്‍ പരമ്പരകളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കി താലിബാന്‍ ഭരണകൂടം. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും ശിരോവസ്ത്രവും നിര്‍ബന്ധമാക്കി. എന്നാല്‍ എത്തരത്തിലുള്ള ശിരോവസ്ത്രം എന്നു വ്യക്തമല്ല.യു.എസ്. സേനയുടെ പിന്മാറ്റത്തോടെ അധികാരം തിരികെപ്പിടിച്ച ഉടന്‍ തന്നെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് വിലക്കി താലിബാന്‍ ഉത്തരവിറക്കിയിരുന്നു. പുതിയ താലിബാന്‍ നിര്‍ദേശങ്ങളില്‍ ഇത്തരത്തിലുള്ള എട്ടു മാര്‍ഗനിര്‍ദേശങ്ങളാണ് ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

ഇസ്ലാമിക് നിയമത്തിനും അഫ്ഗാന്‍ മൂല്യങ്ങള്‍ക്കും എതിരായ തരത്തിലുള്ള സിനിമകള്‍ക്ക് വിലക്ക്, പുരുഷന്മാരുടെ ശരീരം അനാവരണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. മതത്തെയോ അഫ്ഗാനികളെയോ അപമാനിക്കുന്നതോ, അപമാനിക്കുന്നതെന്നു കരുതുന്നതോ ആയ ഹാസ്യ, വിനോദപരിപാടികള്‍ക്ക് വിലക്കുണ്ട്. വിദേശസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന വിദേശസിനിമകള്‍ക്കും വിലക്കുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *