റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിർമാണ തൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ പ്രവർത്തനം ജില്ലാ ആസ്ഥാനത്തേക്ക്‌ മാറ്റണം

November 23, 2021 - 12:33 pm

കട്ടപ്പന: നിർമാണ തൊഴിലാളി ക്ഷേമനിധി ഇടുക്കി ജില്ലാ ഓഫീസിന്റെ പ്രവർത്തനം തൊടുപുഴയിൽ നിന്നും ജില്ലാ ആസ്ഥാനമായ കുയുിലിമലയിലേക്ക്‌ മറ്റണമെന്ന്‌ എഐടിയുസി മുളകരമേട്‌ മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഏറെ തൊഴിലാളികൾ അധിവസിക്കുന്ന ജില്ലയിലെ ഉടുമ്പൻചോല ,ഇടുക്കി, പീരുമേട്‌, ദേവികുളം തുടങ്ങിയ താലൂക്കുകളിലെ തൊഴിലാളികൾക്ക്‌ ഓഫീസിന്റെ പ്രവർത്തനം കുയിലിമലയിലേക്കുമാറ്റിയാൽ ഏറെ പ്രയോജനം ലഭിക്കുമെന്ന്‌ യോഗം വിലയിരുത്തി.

എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ അം​ഗം ജി.മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ എഐടിയുസി സംസ്ഥാന വർക്കിംഗ്‌ കമ്മറ്റിയംഗം ടി.ആർ ശശിധരൻ ഉദ്‌ഘാടനം ചെയതു. ജില്ലാ കൺസ്‌ട്രക്ഷൻ വർക്കേഴ്‌സ്‌ യൂണിയൻ സെക്രട്ടറി രഘു കുന്നുംപുറം, പി.ജെ രാജൻ, ബാബു കാരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *