റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്ക്

November 23, 2021 - 8:20 am

കൊല്ലം: കൊല്ലം ചവറ ചേന്നങ്കര മുക്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഒരാളുടെ തലക്കും ,ഒരാളുടെ കൈക്കുമാണ് വെട്ടേറ്റത്.

ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 7.30 ഓടെയാണ് ഇരുവർക്കും വെട്ടേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രവീൺ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.

പ്രാദേശിക തർക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ് കുറ്റപ്പെടുത്തി. എന്നാൽ സംഭവവുമായി ഡി വൈ എഫ് ഐക്ക് ബന്ധമില്ലെന്നും സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും അക്രമിക്ക് ഡി വൈ എഫ് ഐയുമായി ബന്ധമില്ലെന്നും നേതാക്കൾ അവകാശപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *