റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

November 23, 2021 - 5:42 pm

കൊച്ചി: നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഈ ഹരജി പരിഗണിച്ച് കോടതി നേരത്തെയും കർശനമായ നിർദേശങ്ങൾ നൽകിയിരുന്നു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേൾക്കരുതെന്നാണ് മൂന്ന് ആഴ്ച മുൻപ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്.

ഇതേ ഹരജി വീണ്ടും പരിഗണിക്കവെയാണ് ഡിജിപിയോട് ഇക്കാര്യത്തിൽ സർക്കുലർ ഇറക്കണമെന്ന് കോടതി നിർദേശിച്ചത്. നോക്കുകൂലി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനിലേക്കും നിർദേശം നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. നിയമഭേദഗതി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി നിർദേശിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *