റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരംബീര്‍ സിങ്ങ് പിടികിട്ടാപ്പുള്ളി: ഫ്‌ളാറ്റില്‍ നോട്ടീസ് ഒട്ടിച്ച് പോലീസ്

November 24, 2021 - 11:29 am

മുംബൈ: പോലീസ് മുന്‍ കമ്മിഷണര്‍ പരംബീര്‍ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ജുഹുവില്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നോട്ടീസ് പതിച്ചു. കോടതി ഉത്തരവിനേത്തുടര്‍ന്നാണ് നടപടി. തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ പരാതികള്‍ കോടതിസമക്ഷം വരുകയും എന്നാല്‍ വാറന്റ് സ്വീകരിക്കാതെ സിങ് മുങ്ങി നടക്കുകയാണെന്നും കോടതി കണ്ടത്തി.30 ദിവസത്തിനുള്ളില്‍ സിങ് അന്വേഷണ ഉദ്യോഗസ്ഥന്റെയോ, അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെയോ മുന്നില്‍ ഹാജരാകണമെന്നാണ് സിങ്ങിന്റെ ഫല്‍റ്റിനു പുറത്തുപതിച്ച നോട്ടീസ് പറയുന്നത്. അറസ്റ്റില്‍ നിന്ന് പരംബീര്‍ സിങ്ങിന് സുപ്രീം കോടതി സംരക്ഷണം അനുവദിച്ച് ഒരുദിവസം പിന്നിട്ടപ്പോഴാണ് പിടികിട്ടാപ്പുള്ളിയായിട്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും സീനിയര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് സിങ്.മഹാരാഷ്ട്ര പോലീസ് ഒഴിച്ച് ഏത് അന്വേഷണ ഏജന്‍സിയോ അന്വേഷണം നടത്തിയാലും ഹാജരാകാം എന്നാണ് സിങ്ങിന്റെ നിലപാട്. മുന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എന്‍.സി.പി. നേതാവുമായ അനില്‍ ദേശ്മുഖിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്ക് കത്തെഴുതിയ പിന്നാലെയാണ് പരംബീര്‍ സിങ്ങിനെതിരേ ആറോളം അഴിമതി, പണം തട്ടിയെടുക്കല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *