ന്യൂഡല്‍ഹി: വ്യാപക സംഘര്‍ഷം കണക്കിലെടുത്ത് ത്രിപുര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ജനാധിപത്യ സംവിധാനത്തിലെ അറ്റെകെ പ്രയോഗമാണെന്നും അതു ചെയ്യുന്നതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ് പറഞ്ഞു.
നാളത്തെ വോട്ടെടുപ്പും 28-ലെ വോട്ടെണ്ണലും സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടിയുമെടുക്കാന്‍ പോലീസിനു കോടതി നിര്‍ദേശം നല്‍കി. സംഘര്‍ഷമുണ്ടാകുന്നപക്ഷം, രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളുടെയും വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഭരണകക്ഷിയായ ബി.ജെ.പിയുടെ ഒത്താശയോടെ സംസ്ഥാനത്താകെ അക്രമം നടക്കുകയാണെന്നും പ്രചാരണത്തിനു കഴിഞ്ഞില്ലെന്നുമാണു തൃണമൂലിന്റെ പരാതി.സ്ഥാനാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ച് കേന്ദ്രസേനയെയടക്കം വിന്യസിക്കണമെന്നും പോലീസ് മേധാവികള്‍ക്കു കോടതി നിര്‍ദേശം നല്‍കി.
