റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടമാൻതോട് കരകവിഞ്ഞു: കർഷകർ പ്രതിസന്ധിയിൽ

November 25, 2021 - 7:48 am

സുൽത്താൻബത്തേരി: 2021 നവംബർ 22 തിങ്കളാഴ്ച രാത്രിയും,23 ചൊവ്വാഴ്ച പുലർച്ചെയുമായി പെയ്ത കനത്ത മഴയിൽ കടമാൻതോട് കരകവിഞ്ഞതിനെ തുടർന്ന് പെരിക്കല്ലൂരിലെ വിവിധ കർഷകരുടെ നെൽകൃഷിയടക്കം നശിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കനത്ത കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായ വെളുകൊല്ലിയിൽ മാത്രം 50 ഏക്കറോളം നെൽപ്പാടം വെള്ളത്തിൽ മുങ്ങി.

പ്രശാന്ത്, കാളപ്പൻസ രത്‌നമ്മ, കെ. ശശി, എം.ആർ. സതീഷ്, ദേവേശൻ എന്നിവരുടെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. പലയിടങ്ങളിലും സ്ഥാപിച്ച പമ്പ് സെറ്റുകളും വെള്ളം കയറി നശിച്ചു. കടമാൻതോട്ടിലെ വെള്ളം ചൊവ്വാഴ്ച ഉച്ചയോടെ ഇറങ്ങിയെങ്കിലും ദിവസങ്ങളോളം വെയിൽ ലഭിച്ചാൽ മാത്രമെ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളുവെന്ന് ചില കർഷകർ പറഞ്ഞു. 2018ന് ശേഷമുണ്ടായ കാലാവസ്ഥ മാറ്റത്തെ തുടർന്ന് വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണ്.

ഉള്ള വിളവിന് വില കൂടി ലഭിക്കാതെ വന്നതോടെ പലരും കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. വായ്പയെടുത്തും സ്വർണമടക്കുള്ള വസ്തുക്കൾ ഈട് നൽകിയും പണം സംഘടിപ്പിച്ച് ഓരോ തവണയും കൃഷിയിറക്കുമ്പോഴും കാലവസ്ഥ അനുയോജ്യമല്ലാതെ വരുന്നതാണ് കർഷകരെ വലക്കുന്നത്. നെൽകൃഷി ഉപേക്ഷിച്ച് നിരവധി പേർ വാഴക്കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും അടുത്ത കാലത്തുണ്ടായ വൻവിലയിടിവ് ഇത്തരത്തക്കാരെ നിരാശരാക്കിയിരിക്കുകയാണ്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *