റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു.

November 26, 2021 - 9:25 am

പാലക്കാട്: അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശി പാപ്പാത്തിക്കാണ് വെട്ടേറ്റത്. 2021 നവംബർ 25 വ്യാഴാഴ്ച രാവിലെയാണ് സംഭവം. അയൽവാസികൾ തമ്മിൽ വസ്തുതർക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും അയൽവാസിയായ ഗുരുസ്വാമി എന്നയാൾ പാപ്പാത്തിയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു എന്നാണ് വിവരം.

പരിക്കേറ്റ പാപ്പാത്തിയെ അട്ടപ്പാടി അഗളിയിലെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഗുരുസ്വാമി തന്നെ ആക്രമിച്ചതെന്നാണ് പാപ്പാത്തി പറയുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *