റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡിഷയില്‍ നേതാക്കള്‍ക്കു നേരേ മുട്ടയേറ് നടത്തി ബിജെപിയും കോണ്‍ഗ്രസും

November 26, 2021 - 8:14 pm

ഭുവനേശ്വര്‍: ഒഡിഷയില്‍ സര്‍ക്കാരിനെതിരായ സമരത്തിനിടെ മുട്ടയേറ് നടത്തി കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞപ്പോള്‍ ഞായറാഴ്ച കേന്ദ്രമന്ത്രി ബിശ്വേശര്‍ തുഡുവിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. ബിജെഡിയുടെ വിദ്യാര്‍ഥി സംഘടനയായ ബിജു ഛത്ര ജനത ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപിക്ക് നേരെ മുട്ടയേറ് നടത്തിയിരുന്നു. ഇതില്‍ തിരിച്ചടിയെന്നോണമാണ് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചീമുട്ട എറിഞ്ഞത്. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിലാണ് ബിജെഡി എംപി അപരാജിത സാരംഗിക്കെതിരെ മുട്ടയേറും കരിങ്കൊടി വീശലുമുണ്ടായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *