അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: വനാവകാശ നിയമം: 75 അപേക്ഷകള്‍ അംഗീകരിച്ചു; ഒരു മാസത്തിനകം പട്ടയം

November 28, 2021 - 7:27 pm

കണ്ണൂർ: ആദിവാസികളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനത്തിന്‍മേലുള്ള അവകാശം അംഗീകരിക്കല്‍ നിയമം-2006 പ്രകാരമുള്ള ജില്ലാതല സമിതി 75 വ്യക്തിഗത അപേക്ഷകള്‍ അംഗീകരിച്ചു. ഇവയില്‍ ഒരു മാസത്തിനകം പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 91 വ്യക്തിഗത അപേക്ഷകളാണ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതി പരിഗണിച്ചത്. തലശ്ശേരി സബ് ഡിവിഷനല്‍ കമ്മിറ്റി നിരസിച്ച 16 അപേക്ഷകളിന്‍മേല്‍ അപ്പീല്‍ നല്‍കുന്നതിന് കൊവിഡ് സാഹചര്യം പരിഗണിച്ച് ഒരു മാസം കൂടി സമയം അനുവദിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *