റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയും ബൂസ്റ്റര്‍ ഡോസ് നല്‍കും: തീരുമാനം ഉടനെന്ന് അറോറ

November 30, 2021 - 8:15 am

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസും അധികഡോസും നല്‍കുന്നതിനുള്ള സമഗ്രനയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഇന്ത്യയുടെ കോവിഡ്-19 കര്‍മസേന മേധാവി ഡോ. എന്‍.കെ. അറോറ. രാജ്യത്തെ 44 കോടിയിലേറെ കുട്ടികള്‍ക്കു വാക്സില്‍ നല്‍കാനുള്ള പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ സംബന്ധിച്ച സമഗ്രനയവുമായി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിരോധകുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി(എന്‍.ടി.എ.ജി.ഐ.) രംഗത്തുവരുമെന്നും ആര്‍ക്കെല്ലാം എപ്പോഴെല്ലാം വാക്സിന്‍ വേണമെന്നു നിര്‍ണയിക്കുമെന്നും ഡോ. എന്‍.കെ. അറോറ പറഞ്ഞു. പ്രാഥമിക ഡോസുകള്‍ നല്‍കിയശേഷം മുന്‍നിശ്ചയിച്ച സമയത്ത് വീണ്ടും നല്‍കുന്നതാണ് ബൂസ്റ്റര്‍ ഡോസ്. പ്രാഥമിക ഡോസ് എടുത്തശേഷവും പ്രതിരോധശേഷിയില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കാകും അധികഡോസ് നല്‍കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *