റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരിങ്ങാലക്കുടയിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

November 30, 2021 - 11:28 am

തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവരാണ് മരിച്ചത്.

ഒരാൾ 29/11/21 തിങ്കളാഴ്ച രാത്രി ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ വച്ചും ഒരാൾ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്.

നിശാന്തിന്‍റെ തട്ടുകടയില്‍ വച്ചാണ് മദ്യം കഴിച്ചത്. മദ്യം കഴിച്ചയുടനെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍ നിന്നും നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിശാന്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബിജുവിനെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങി. മദ്യം എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *