കൊച്ചി: എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അകപ്പെട്ട ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.
ആദ്യം തീപിടുത്തമുണ്ടായത് ഒന്നാം നിലയിലാണ്. പിന്നീട് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഇലക്ട്രിക് വസ്തുക്കൾ പൂർണമായും കത്തി നശിച്ചു. അതേസമയം, കെട്ടിടം പ്രവർത്തിക്കുന്നത് തീപിടുത്തം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാതെയാണെന്ന് കണ്ടെത്തി.
